Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൽ പൂർണ്ണത

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണത
ശത്രുവാം എന്നെ ദൈവം മിത്രമാക്കിയേ
രക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ

ദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്
ഘോരവിപത്തുകളിൽ എന്നെ താൻ
ശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടും
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ

ക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽ
എന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻ
നിന്ദയും ചുമന്നുപോം പാളയത്തിൻ പുറം
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ

തൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻ
തന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻ
ക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻ
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ

ഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെ
ഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽ
തീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോ
പെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോ

മുൻപടയായ് പിമ്പടയായ് അഗ്നിമേഘത്തൂണുകൾ
സൈന്യങ്ങളിൽ അധിപൻ കൂടെയുള്ളതാൽ
യുദ്ധം യഹോവയ്ള്ളതെന്നോർത്തുകൊള്ളുക
തൻസ്നേഹകൊടിക്കീഴിൽ ആർത്തുഘോഷിക്ക

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply