Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി ഉണർത്തുന്ന ഓർമ്മകളെ

കാൽവറി ഉണർത്തുന്ന ഓർമ്മകളെ
കാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെ
ആയിരം സ്തുതികൾ മതിയാകുമേ
നിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻ

നിൻ മുറിവുകൾ എനിക്കു ജീവനേകി
നിന്നടിപ്പിണരാൽ സൗഖ്യമേകി
എൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകി
നിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-

ഗോതമ്പു മണിപോൽ ഉടയുവാനായ്
നൂറുമേനിയായ് ഫലം കൊടുപ്പാൻ
സുവിശേഷത്തിൻ ദീപ്ത്തി പരത്തി
ഭൂലോകമെങ്ങും സാക്ഷിയാകാൻ;-

മുൾക്കിരീടം ചൂടി വിരൂപനായവൻ
പൊൻ കിരീടം ചൂടി വേഗം വരും
കോമള രൂപനാം രാജാധി രാജൻ
വീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-

കാൽവറിയിൽ ആ കൊലമരത്തിൽ
കാൽവറി മലമുകളിൽ കണ്ടു ഞാൻ
Post Tagged with


Leave a Reply