Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറിയിൽ എൻ പേർക്കഹോ

കാൽവറിയിൽ എൻ പേർക്കഹോ
ജീവൻ കൊടുത്തോൻ രക്ഷകൻ
മഹത്വത്തിൻ ദൂതരുമായ്
ഇഹത്തിൽ വിണ്ടും വന്നീടും

യേശു വരും, വീണ്ടും വരും
തൻ ശുദ്ധരെ ചേർത്തുകൊൾവാൻ
ആകാശ മണ്ഡലങ്ങളിൽ
മേഘങ്ങളിൽ ആഘോഷമായ്
ആനന്ദമേ! ഹാ എന്നുമേ
മാനുവേലിന്നല്ലെലൂയാ!

ലോകത്തിൽ നാനഭാഗത്തും
കേൾക്കുന്നിതാ അത്യുച്ചത്തിൽ
തൻ വരവിന്നാർപ്പുവിളി
ഏവരും കേട്ടുണരുവിൻ;- യേശു…

കത്തും വിളക്കോടും അര-
കെട്ടിയും തന്നെ കാക്കുവിൻ
അല്ലായ്കിൽ നിങ്ങൾ ഏവരും
തള്ളപ്പെടും പുറത്തഹോ;- യേശു.

വാതിലടച്ചശേഷം ഈ
ഭൂവിങ്കലുണ്ടാമേവർക്കും
അത്യന്ത കഷ്ട്ടങ്ങൾ അവ
തെറ്റി ഒഴിവിൻ ഇപ്പോഴെ;- യേശു…

കാൽവറിയിൽ എന്‍റെ പേർക്കായ് ജീവൻ
കാൽവറിയിൽ ആ കൊലമരത്തിൽ
Post Tagged with


Leave a Reply