Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ

കാൽവറിയിൽ നിന്‍റെ പേർക്കായ് തൻജീവനെ വെടിഞ്ഞ
യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻ

ജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു
ഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നു

നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ
നിന്‍റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേ

കുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും
പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേ

ആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ
തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ

ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി
തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ

കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി
കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ
Post Tagged with


Leave a Reply