Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കനിവിൻ കരങ്ങൾ നീട്ടേണമേ

കനിവിൻ കരങ്ങൾ നീട്ടേണമേ
അലിവായ് നീ എന്നിൽ നിറയേണമേ
അകതാരിലെ എന്‍റെ അകൃത്യങ്ങളെല്ലാം
അകറ്റേണമേ എന്നെ കഴുകേണമേ

ഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്
ഇരുളാകെ നീക്കുന്ന നല്ലിടയാ
മനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾ
മനസ്സലിവിൻ നാഥാ സുഖമേകണേ;-

ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽ
ഭാരം വഹിക്കുന്ന സർവ്വേശ്വരാ
ആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾ
അഖിലാണ്ഡ നാഥാ അരികിൽ വരു;-

രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽ
രോഗസൗഖ്യം നൽകും സ്നേഹരൂപാ
വൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾ
വിടുതലിൻ ദൈവമേ തുണയേകണേ;-

കൺകളുയർത്തുന്നു ഞാൻ എന്‍റെ
കനിവിൻ കരങ്ങൾ ദിനം വഴി നടത്തും
Post Tagged with


Leave a Reply