Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്തൻ നാമം എത്രയോ ശ്രേഷ്ഠം

കർത്തൻ നാമം എത്രയോ ശ്രേഷ്ഠം
കർത്തൻ കൃപകൾ എത്ര വലിയത്
സ്വർഗമഹിമ വെടിഞ്ഞിഹെവന്നു
യാഗമായ് ക്രൂശിൽ എനിക്കായ്

യേശുവേ നിന്‍റെ സ്നേഹം
എന്നെയും വീണ്ടെടുത്തു
യേശുവേ നിൻ കരങ്ങളാൽ
എന്നെയും വഴി നടത്തു

ദുർഘടമാം വഴികളിൽ ഞാൻ
പതറാതെ യാത്ര ചെയ്തീടാൻ
ശക്തിയോടെ മുന്നേറിടുവാൻ
നിൻ ശക്തി എന്നിൽ പകരു;-

ദുഷ്ടത നിറഞ്ഞ ഈ ലോകേ
കഷ്ടങ്ങൾ എല്ലാം സഹിച്ചിടാൻ
ദുഷ്ടനോടെതിർത്തു നിന്നീടാൻ
നിൻ കൃപ എന്നിൽ പകരു;-

എന്‍റെ യാത്ര തീർന്ന് ഞാൻ വേഗം
എനിക്കായ് ഒരുക്കിയ വീട്ടിൽ
ചെന്ന് ചേരും ആ സുദിനത്തിൽ
പ്രിയൻ പൊൻ മുഖം മുത്തിടും;-

കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേ
കർത്തൻ കരത്താൽ വഹിച്ചിടുമെ
Post Tagged with


Leave a Reply