Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി
എന്നെന്നേക്കുമവനെ സ്തുതിച്ചീടുവീൻ

അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെ
ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ;-

ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കി
ശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെ
മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ;-

തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്
വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെ
ശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ;-

താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെ
വാഴ്ചയേകി സ്വർഗസ്ഥലത്തിരുത്തിയോനെ
വൈരിയിൻമേൽ ജയംതന്ന യേശുരാജനെ;-

അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻ
തന്‍റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻ
ശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ;-

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply