Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്തനിൽ ആർത്തു സന്തോഷിക്ക

കർത്തനിൽ ആർത്തു സന്തോഷിക്ക
ചിത്തത്തിൽ സത്യമുള്ളൊരെല്ലാം
തന്നെ തിരഞ്ഞെടുത്തവരെ
വ്യാകുല ദുഃഖങ്ങൾ പോക്കുക

കർത്തനിൽ കർത്തനിൽ
കർത്തനിൽ ആർത്തു സന്തോഷിക്ക(2)

അവൻ താൻ കർത്തനെന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചനത്താൽ ഭരിക്കുന്നു താൻ
ബലവീരരെ വീൺടെടുപ്പാൻ;- കർത്ത…

നീതിക്കായുള്ള പോരാട്ടത്തിൽ
ശത്രുവിൻ ശക്തി വർദ്ധിച്ചാലും
കാഴ്ചമറഞ്ഞു ദൈവസൈന്യം
ശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത…

പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിൻമേലും
വന്നിടുമ്പോൾ നീ കുലുങ്ങീടാ
ആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത…

കർത്തനിൽ ആർത്തുസന്തോഷിക്ക
കീർത്തിച്ച് ഘോഷിക്കതൻ സ്തുതി
വാദ്യത്തോടുചേർത്തു നിൻസ്വരം
ഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത…

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply