Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവേ നിൻ രൂപം എനിക്കെല്ലായ്പ്പോഴും

കർത്താവേ നിൻ രൂപം എനിക്കെല്ലായപ്പോഴും സന്തോഷമേ
സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ

അരക്കാശിനും മുതലില്ലാതെ തലചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തലോ നീ

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കി
വഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദർശിച്ചു

എല്ലാവർക്കും നന്മചെയ്വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചു
എല്ലായിടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം

സാത്താനെ നീ തോൽപ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ
സാധുക്കൾക്കു സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമേ

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കിടാനും
രക്ഷിതാവായിക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയെ

ചങ്കിൽ ചോര ഗതശമേനിൽ വെച്ചുണ്ടായ പോരാട്ടത്തിൽ
തുള്ളീ തുള്ളീ വിയർത്തതാൽ ദൈവകോപം നീങ്ങിപ്പോയി

യഹൂദ്യർക്കും റോമാക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടംപോലെ എന്തും ചെയ്വാൻ കുഞ്ഞാടുപ്പോൽ നിന്നല്ലോ നീ

ക്രൂശിന്മേൽ നീ കൈകാലുകളിൽ ആണിയേറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലകളിൽനിന്നെല്ലാരേം രക്ഷിച്ചു നീ

മൂന്നാം നാളിൽ കല്ലറയിൽ നിന്നുത്ഥാനം ചെയ്തതിനാൽ
മരണത്തിന്‍റെ പരിതാപങ്ങൾ എന്നെന്നേക്കും നീങ്ങിപ്പോയി

പ്രിയശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണപ്രിയാ സർവ്വസ്വമേ
ഗലീല്യരിൻ സങ്കേതമേ വീണ്ടും വേഗം വന്നീടണേ

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply