Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കര്‍ത്താവെന്‍റെ സങ്കേതവും

കർത്താവെന്‍റെ സങ്കേതവും
ഗോപുരവും കോട്ടയും താൻ
പാർത്തലത്തിൽ ആർത്തിയോടെ
തൃപ്പാദം ഞാൻ ചേർന്നിടുന്നേൻ

ശുദ്ധന്മാരിൻ സ്തുതികളിൻ
സിംഹാസനേ വാണിടുന്നോൻ
സാറാഫുകൾ-ക്കാരാദ്ധ്യനേ നീ
പരിശുദ്ധൻ പരിശുദ്ധൻ;-

ആരാദ്ധ്യനേ വന്ദിതനേ
ആരിലും നീ ഉന്നതനേ
ആരാധിക്കുന്നേഴ ഇപ്പോൾ
ആരാദ്ധ്യന്‍റെ തൃപ്പാദത്തിൽ;-

അബ്ബാ-പിതാ-വെന്നു വിളി-
ച്ചപ്പനേ നിൻ-സന്നിധിയിൽ
എപ്പോഴും അണഞ്ഞീടുവാൻ
എന്നുള്ളം വാഞ്ചിച്ചിടുന്നു;-

ജീവനുള്ള കാലമെല്ലാം
ജീവനായകനെ വാഴ്ത്തും
ജീവനാഥാ ദേവ ദേവാ
ജീവിച്ചീടും നിനക്കായ് ഞാൻ;-

വാനമെഘേ എന്നു വരും
വാനാധി വാനവൻ യേശു
വേഗത്തിൽ നീ വന്നീടണേ
വിണ്ണിൽ എന്നെ ചേർത്തീടുവാൻ;-

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Post Tagged with


Leave a Reply