Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവിൻ പ്രിയ സ്നേഹിതരേ

കർത്താവിൻ പ്രിയ സ്നേഹിതരേ
ക്രിസ്തുവിലായോ നീ ക്രിസ്തുവിൻ വെളിയ്ക്കോ

ക്രിസ്തീയപേരുണ്ടായിരിക്കാം
ക്രിസ്തുവിൽ നിന്നു നീ ദൂരത്തായിരിക്കാം

സ്നാനമേറ്റവനായിരിക്കാം
മാനസം മാറാത്ത ശീമോനായിരിക്കാം

തിരുവത്താഴം കൊണ്ടിരിക്കാം
തിരുമേനിയകത്തില്ലെന്നുമിരിക്കാം

പള്ളിയിൽ പോകുമെന്നിരിക്കാം
കള്ളഭക്തരാം പരീശരായിരിക്കാം

യോഗത്തിന്നംഗമായിരിക്കാം
ലോകത്തെ സ്നേഹിക്കും ദേമാസായിരിക്കാം

ദൈവവേലയിൽ നീയിരിക്കാം
ദ്രവ്യാർത്തി ഏറുന്നോരാഖാനായിരിക്കാം

എണ്ണത്തിൽ ശിഷ്യനായിരിക്കാം
പൊണ്ണപിശാചാം യഹൂദയായിരിക്കാം

പുസ്തകം പഠിച്ചെന്നിരിക്കാം
സത്യത്തിൻ ശത്രുവാം ശൗലുമായിരിക്കാം

ഭീമ താർക്കികനായിരിക്കാം
ശമര്യസ്ത്രീയെപ്പോൽ പാപത്തിൽ ഇരിക്കാം

പ്രവാചകന്‍റെ പേരിരിക്കാം
ദ്രവ്യക്കൊതിയൻ ബിലെയാമായിരിക്കാം

ഹെരോദാവിനെപ്പോലെ നീയും
ഹെരോദ്യമാരെ പരിഗ്രഹിച്ചിരിക്കാം

പൗലോസിൻ പ്രസംഗം ശ്രവിച്ച
ഫേലിക്സേ പോൽ രക്ഷാകാലങ്ങൾ കളയാം

1അഗ്രിപ്പാവിനെപ്പോലെ നീയും
സുഗ്രാഹി എന്നാലും സത്യത്തെ ത്യജിക്കാം

1ഇന്നേരം എങ്കിലും നീ നിന്‍റെ
മന്നവൻ വസിപ്പാൻ നിന്നുള്ളം കൊടുക്ക

കർത്താവിൻ സ്നേഹം അചഞ്ചലമെന്നും
കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
Post Tagged with


Leave a Reply