Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവു വാനിൽ വന്നിടാറായ് പ്രതിഫലം

കർത്താവു വാനിൽ വന്നിടാറായി
പ്രതിഫലം നമുക്കു തന്നിടാനായി

കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല
ദുഷ്ടജനമാരും അവിടെ വരികില്ല;-

ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത
ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-

വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം
താഴുമരിഗണം ആ നൽഭരണത്തിൽ;-

പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്
പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-

കാലങ്ങളേറെയില്ല നാളുകൾ നീളുകില്ല
കാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
Post Tagged with


Leave a Reply