Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുണ നിറഞ്ഞവനേ കുറവുകൾ

കരുണ നിറഞ്ഞവനേ
കുറവുകൾ ക്ഷമിക്കണമേ
തിരുസുതരടിയാരിൽ
അനുഗ്രഹം ചൊരിയണമേ

തിരുന്നിണത്താൽ തിരുസഭയിൻ
കളങ്കങ്ങൾ കഴുകണമേ

അകൃത്യങ്ങളോർമ്മ വച്ചാൽ
തിരുമുമ്പിൽ ആരുനിൽക്കും?
അനുതാപ ഹൃദയവുമായ്
ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ…

തിരുസ്നേഹം അറിയാതെ
അകന്നുപോയേറെ ഞങ്ങൾ
ഭൗതീക മോഹങ്ങളാൽ
അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ…

സ്വാർത്ഥതയേറിയപ്പോൾ
നിയോഗങ്ങൾ മറന്നുപോയി
സഹജരിൻ വേദനകൾ
കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ…

തിരുസഭയുണർന്നിടുവാൻ
വചനത്തിൽ വളർന്നീടുവാൻ
വിശുദ്ധിയെ തികച്ചിടുവാൻ
തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ…

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
Post Tagged with


Leave a Reply