Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാരുണ്യവാനേ കാരുണ്യവാനേ

കാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യം ചൊരിയൂ കരുണാനിധേ
കൃപാനിധിയേ കൃപാനിധിയേ
കൃപയേ ചൊരിയൂ കൃപാനിധിയേ

അവിടുത്തെ കാരുണ്യത്താൽ
മാത്രം അനുഗ്രഹം പ്രാപിച്ചീടും
അവിടുത്തെ കൃപയാൽ മാത്രം
ഞങ്ങൾ അനുദിനം ജീവിച്ചീടും

ലോകത്തിൽ എന്തെല്ലാം ഭവിച്ചാലും
ലോക പാലകനെന്നും കൂടെയുണ്ട്
അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ
അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ…

സ്നേഹിതരായവർ അരികിലെത്തി ലോക
സ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ
നിത്യമാം സ്നേഹം എന്നിൽ പകർന്ന്
നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..

ആത്മാവിൻ നിറവിൽ ആരാധിക്കാൻ
അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ
ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച്
അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..

കാരുണ്യ വാരിധേ കനിയേണമേ
കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു
Post Tagged with


Leave a Reply