Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുതുന്നവൻ കർത്തനല്ലയോ

കരുതുന്നവൻ കർത്തനല്ലയോ
കാക്കുന്നവൻ കരുത്തനല്ലയോ
കലങ്ങേണ്ട മനമേ നീ
കർത്തൻ കരങ്ങളിലല്ലയോ നീ (2)

പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽ
മുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)
കർത്തനേശു കൂടെയുണ്ടല്ലോ
ജയവീരനായി നടത്താൻ (2)

ഭാവിയോർത്തു നീ ഭാരപ്പെടുന്നോ
ചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)
സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ
ചുമക്കുവാൻ നാഥനുണ്ടല്ലോ (2)

അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻ
സദാകാലവും കൂടെയുള്ളതാൽ(2)
സങ്കടങ്ങൾ വേണ്ട തെല്ലുമേ
സന്തോഷത്താൽ പാടിസ്തുതിക്കാം(2)

കരുതുന്നവൻ ഞാൻ അല്ലയോ കലങ്ങുന്ന
കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ
Post Tagged with


Leave a Reply