Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുതുന്നവൻ ഞാൻ അല്ലയോ കലങ്ങുന്ന

കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്‍റെ താഴ്വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ

എന്‍റെ മഹത്വം കാണുക നീ
എന്‍റെ കയ്യിൽ തരിക നിന്നെ
എന്‍റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തിടും കൃപയിൽ;-

എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നിടുമോ
എന്‍റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ;-

അബ്രഹാമിന്‍റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാൻ
ഞാനിന്നും ശക്തനല്ലയോ;-

കഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി
കരുതുന്നവൻ കർത്തനല്ലയോ
Post Tagged with


Leave a Reply