Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കഷ്ടതയിൽ എന്‍റെ ശൈലവും

കഷ്ടതയിൽ എന്‍റെ ശൈലവും
കോട്ടയുമായ്‌ ക്രിസ്തുവുള്ളതാൽ
അല്പവും ഞാൻ ശങ്കിക്കയില്ല
രക്ഷകൻ എൻ നൽ സഹായകൻ

യേശുവോടറിയിക്കും ഞാൻ
എൻ ദുഃഖം സങ്കടമെല്ലാം
എൻ പിതാവ് തീർത്തീടും സർവ്വം
ഞാൻ അവന്‍റെ സ്വന്തമാകയാൽ

നീതിമാന്‍റെ സന്തതികളോ
അപ്പം അവർ യാചിക്കയില്ല
പോഷിപ്പിക്കും ദൈവം അവരെ-
ക്ഷാമകാലെ ക്ഷോമമോടെ താൻ;- യേശുവോ…

ദൈവമെന്‍റെ ബുദ്ധിമുട്ടുകൾ
തേജസ്സേറും മഹത്വമോടെ
തൻ ധനത്തിന്നൊത്തവണ്ണമായ്
പൂർണ്ണമായി തീർത്തു തന്നിടും;- യേശുവോ…

വൻ ധനം അതോടുകൂടെയും
കഷ്ടതയും ഉള്ളതിനേക്കാൾ
കർത്തനോടു കൂടെ ഉള്ളതാം
അല്പധനം ഏറ്റം ഉത്തമം;- യേശുവോ…

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply