Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും
ചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)

വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെ
അന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെ

കണ്ണുനീരില്ല തെല്ല‍ും ദുഃഖവും ഇല്ലവിടെ
പാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻ
ചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…

നിന്ദയൊന്നില്ല തെല്ല‍ും നിരാശ ഇല്ലവിടെ
നിന്ദയിൻ ഭാരം നീക്കി എൻ നാഥൻ
മാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…

കൂടെ പാർക്ക നേരം വൈകുന്നിതാ
കൂടാരമാം ഭൗമഭവനമൊന്നഴിഞ്ഞാൽ
Post Tagged with


Leave a Reply