Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൂടെ പാർക്ക നേരം വൈകുന്നിതാ

കൂടെ പാർക്ക നേരം വൈകുന്നിതാ
കൂരിരുളേറുന്ന പാർക്ക ദേവാ
ആശ്രയം വേറില്ലനേരം തന്നിൽ
ആശ്രിത വത്സലാ കൂടെ പാർക്ക

ആയുസ്സാം ചെറുദിനമോടുന്നു
ഭൂസന്തോഷമഹിമ മുങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേട്
മാറ്റമില്ല ദേവാ കൂടെ പാർക്ക

രാജരാജൻപോൽ ഭയങ്കരനായ്
സാധുവെ ദർശിച്ചീടരുതെ നിൻ
ചിറകിൻകീഴ് സൗഖ്യവരമോടെ
നന്മ ദയ നല്കി കൂടെ പാർക്ക

ഏകി കഷ്ടതയിൽ സഹതാപം
അപേക്ഷയിൽ മനസ്സലിവോടെ
നിസ്സഹായരിൻ സഹായകനായ്
വന്നു രക്ഷിച്ചു നീ കൂടെ പാർക്ക

സദാ നിൻ സാന്നിദ്ധ്യം വേണം താതാ
പാതകന്മേൽ ജയം നിൻകൃപയാൽ
തുണ ചെയ്യാൻ നീയല്ലാതാരുള്ളു
സന്തോഷ സന്താപേ കൂടെ പാർക്ക

ശത്രു ഭയമില്ല നീയുണ്ടെങ്കിൽ
ലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടും
പാതാളമേ ജയമെവിടെ നിൻ
മൃത്യുമുൾ പോയ് ജയം കൂടെ പാർക്ക

കണ്ണടഞ്ഞിടുമ്പോൾ നിൻ ക്രൂശിനെ
കാണിക്ക മേൽ ലോകമഹിമയും
ഭൂ മിത്ഥ്യ നിഴൽ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെ പാർക്ക

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
Post Tagged with


Leave a Reply