Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തേശു നായകൻ വാനിൽ വന്നീടുമേ

ക്രിസ്തേശു നായകൻ വാനിൽ വന്നിടുമേ
ദൂതരോടൊത്തു തൻ ശുദ്ധരെ ചേർക്കുവാൻ
ഹാ! എത്രയാനന്ദം ഓർക്കിലെന്നുള്ളത്തിൽ
ഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!

ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാ
നാൾകൾ സമീപമായ് കർത്തൻ വരവിന്നായ്
ഉണർന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാം
സ്വർലോക നാഥനാം യേശു മഹേശനെ;-

ആശ്വാസമില്ലാതെ ലോകർ വലയുമ്പോൾ
ആശ്വാസം നൽകിടും തൻ മക്കൾക്കെന്നുമേ
ആനന്ദഗാനങ്ങൾ പാടിടും ശുദ്ധരും
ആനന്ദമോടവർ ചേരും തൻ സന്നിധൗ;-

ക്രിസ്തേശു നാഥനായ് കഷ്ടം സഹിച്ചവർ
തൻ തിരുനാമത്തിൽ തിന്മകളേറ്റവർ
വാങ്ങും പ്രതിഫലം ദൂതർ സദസ്സതിൽ
സന്തോഷ പൂർണ്ണരായ് തീർന്നിടുമന്നവർ;-

കാഹളശബ്ദവും കേട്ടിടാൻ കാലമായ്
മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽ
ചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽ
വാഴും യുഗായുഗം തേജസ്സിൽ പൂർണ്ണരായ്;-

രീതി: യേശു¬വിൻ സ്നേഹ¬ത്താൽ

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
Post Tagged with


Leave a Reply