Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം
തൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തു
തന്നോടൊത്തുവാസം ചെയ്തിടുവാൻ

പ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻ
ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-
തുത്തരം തരുന്ന പ്രിയൻ

തൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാം
തൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നു
കന്മഷമകറ്റിടുന്നു

വീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയും
വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽ
നിർത്തുവാൻ കഴിവുള്ളവൻ

യേശുവേ എൻ പ്രാണനായകാ : എന്ന രീതി

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തേശുവിൽ നാം പണിയാം
Post Tagged with


Leave a Reply