Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ദൈവത്തോട് എകിഭവിച്ചീടുന്നു
ഏകാത്മാവായിടുന്നു (2)

ഇനി ജീവനോ മരണമോ
എന്നെ അവനിൽ നിന്നും അകറ്റുകില്ലാ
അവനോടു ഞാൻ നിത്യമായ്
പിരിയാത്തവണ്ണം ചേർന്നിരിക്കുന്നു (2)

നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത എന്നിൽ നദികളായ്
വെളിപ്പെട്ടീടുന്നു പ്രിയ യേശുവേ

നിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത എന്നിൽ നദികളായ്
വെളിപ്പെട്ടീടുന്നു പ്രിയ യേശുവേ

ദൂരസ്ഥനായിരുന്ന എന്നെ നിന്‍റെ
രക്തത്താൽ സമീപസ്ഥനാക്കിയല്ലോ
ശത്രുത്വം നീക്കിയല്ലോ
ജാതീയനായിരുന്ന എന്നെ നിന്നിൽ
കൂട്ടവകാശിയാക്കി മാറ്റിയല്ലോ
നിൻ പൈതലാക്കിയല്ലോ

ഇനിമേൽ നാമന്യരല്ലാ
ക്രിസ്തുയേശുവിൻ ഭവനക്കാരത്രേ
സർവ്വ വാഗ്ദത്തങ്ങൾക്കും നാം
തന്‍റെ യോഗ്യതയാൽ പങ്കാളിയത്രേ (2)

നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത എന്നിൽ നദികളായ്
വെളിപ്പെട്ടീടുന്നു പ്രിയ യേശുവേ

നിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത എന്നിൽ നദികളായ്
വെളിപ്പെട്ടീടുന്നു പ്രിയ യേശുവേ

ആദാമിന്‍റെ പാപത്തിന്നാൽ
സർവരും പാപികളായിതീർന്നു
എന്നാൽ യേശുവിൻ നീതി പ്രവൃത്തിയാൽ
സർവരും നീതീകരിക്കപ്പെട്ടു


യേശുവിൽ ഉള്ളൊരു വിശ്വാസത്താൽ
ദൈവത്തിൻ മുൻപിൽ നിഷ്കളങ്കരായ്
ദൈവം നീതീകരിച്ചവരെ
പാപി എന്നെണ്ണുവാൻ കഴിയുമോ

തന്‍റെ രക്തം ചിന്തീ നമ്മെ യോഗ്യരാക്കി
രാജകീയ പുരോഹിതന്മാരാക്കി
തന്‍റെ പൂർണ്ണതയാൽ നമ്മെ പൂർണരാക്കി
തൻ തിരുമുൻപാകെ വിശുദ്ധ ജനങ്ങളാക്കി (2)


ലോകത്തിൻ പാപമോചകൻ
പുതു നിയമത്തിൻ മധ്യസ്ഥൻ
നീ ഒഴികെ മറ്റൊരു രക്ഷകനില്ലല്ലോ
ദൈവത്തിൻ അരികിൽ ചെല്ലാൻ
ജീവൻ പ്രാപിച്ചീടുവാൻ
നിന്നെ കൂടാതെ വേറെ വഴിയില്ലല്ലോ

നിന്നിൽ വിശ്വസിക്കുന്നവർ
ഒരുനാളും നശിക്കയില്ല
നിത്യമായ് നിന്നോടൊപ്പം വസിച്ചീടും
ദൈവം മാനവരക്ഷക്കായ്
നൽകിയ ഏക നാമം
ആ നാമം യേശു എന്നൊരു നാമം തന്നേ
യേശുവേ… യേശുവേ… യേശുവേ… യേശുവേ…

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply