Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം

1.ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം
തൻമനസ്സറിഞ്ഞു ജീവിച്ചിടേണം
ദിവ്യസ്വഭാവത്തിൻ കൂട്ടാളികൾ നാം
തൻആത്മാവിൻ സ്വതന്ത്ര ഭവനമാകേണം

ക്രിസ്തുവിൻ മാത്രുക പിന്തുടേരേണം
തൻമനസ്സലിവു് ഉള്ള ദാസരാകേണം

2.താതനിഷ്ടം ചെയ്‌വതു തന്‍റെ ആഹാരം
സ്വന്തഇഷ്ടം മരിപ്പിച്ചെന്നും ജീവിച്ചു
താതനെ വേർപ്പെടുത്തും ശാപമരണം
ക്രൂശും സഹിപ്പതിനു അനുസരിച്ചു.

3.അനുദിനവും നമ്മെ തന്‍റെ രൂപത്തോടു
അനുരൂപരാക്കി മാറ്റും ആത്മാവാൽ
നിറഞ്ഞു തൻവിശ്വസ്ത സാക്ഷികളാകാം
അറിഞ്ഞു നാം തന്നെയും പിതാവിനെയും

4.പാപം സംബന്ധിച്ചു മരിച്ചു നാമ്മും
നീതിക്കു ജീവിക്കും ശിഷ്യരാകേണം
ദൈവ ഇഷ്ടം എന്തെന്നറിഞ്ഞു ദിനം
സ്വന്ത ഇഷ്ടം ക്രൂശിച്ചില്ലാതാക്കേണം

5.മോചനദ്രവ്യം ആയി രക്തം താൻ ചിന്തി
ആത്മജീവൻ നൽകി തൻകൂടുയിർപ്പിച്ച
നിർമ്മല കന്യകയായൊരുങ്ങൂ സഭയാം മണവാട്ടി
കാന്തൻ വരുന്നു നിൻവിളക്കിൽ എണ്ണ നിറക്കേണ്ണം

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply