Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ദയ

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
നൻമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

ആരാധന… ആരാധന….
യാഹ് എന്ന ദൈവത്തിനാരാധന
ആരാധന… ആരാധന…
ആത്മാവിലും സത്യത്തിലും ആരാധന

മമ്രേയുടെ തോപ്പിൽ ഇറങ്ങി വന്ന
അബ്രഹാമിൻ ദൈവത്തിനാരാധന
മോറിയ മലയിൽ നിറഞ്ഞു നിന്ന
യിസഹാക്കിൻ ദൈവത്തിനാരാധന;-

യാബോക്കെന്ന എന്ന കടവിൽ ഇറങ്ങിവന്ന
യാക്കോബിന്‍റെ ദൈവത്തിനാരാധന
കാരാഗൃഹത്തിൽ വീര്യ പ്രവൃത്തി ചെയ്ത
യോസേഫിന്‍റെ ദൈവത്തിനാരാധന;-

മരുഭൂമിയിൽ മന്ന ദാനം നൽകിയ
യിസ്രയേലിൻ ദൈവത്തിനാരാധന
കർമ്മേൽ എന്ന മലയിൽ അഗ്നി അയച്ച
ഏലിയാവിന്‍റെ ദൈവത്തിനാരധന;-

മിസ്രേമെന്ന ദേശത്തിൽ മുഴങ്ങിനിന്ന
മോശയുടെ ദൈവത്തിന്നാരാധന
സിംഹത്തിന്‍റെ കുഴിയിൽ ഇറങ്ങിവന്ന
ദാനിയേലിൻ ദൈവത്തിനാരാധനാ;-

കൃപമതി യേശു നാഥാ
കൃപ, കൃപമേൽ കൃപ, കരുണ
Post Tagged with


Leave a Reply