Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപമേൽ കൃപ ചൊരിയൂ ദൈവമേ

കൃപമേൽ കൃപ ചൊരിയൂ ദൈവമേ
കൃപയിലെന്നും ജീവിച്ചിടുവാൻ
കൃപാസനത്തിൽ വാഴുന്നു നീ
കൃപയേകി ഞങ്ങളെ അനുഗ്രഹിക്ക (2);-

നിൻ പാതയെന്നും അനുഗമിച്ചീടാൻ
നിന്‍റെതായെന്നും മാറിടുവാൻ
തിരുസ്വരം എന്നും ശ്രവിച്ചിടുവാൻ
നിറച്ചീടണേ നിൻ ആത്മാവിനാൽ (2);-

നിൻ സ്നേഹമെന്നും പകർന്നിടു നാഥാ
നിൻ രൂപമെന്നിൽ ദർശിക്കുവാൻ
തിരുരാജ്യേ നിൻ കൂടെ വസിച്ചീടുവാൻ
നടത്തിടണേ നിൻ ആത്മാവിനാൽ (2);-

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply