Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്
അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേ

ശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻ
എന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;-

കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേ
ഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;-

അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽ
വാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;-

കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
കൃപമേൽ കൃപ ചൊരിയൂ ദൈവമേ
Post Tagged with


Leave a Reply