Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപയേറും നിൻ ആജ്ഞയാൽ

കൃപയേറും നിൻ ആജ്ഞയാൽ
അത്യന്തം താഴ്ചയിൽ,
ഓർക്കുന്നു ഞാൻ എൻ പേർക്കായി
ജീവൻ വെടിഞ്ഞാനെ (2)

നിൻ മേനി തകർന്നെൻ പേർക്കായി
സ്വർഗ്ഗീയ അപ്പമായി
ആ ഓർമ്മയിൻ പാതമേന്തി
ഓർത്തീടുന്നങ്ങേ ഞാൻ

ഗതമനെ മറക്കാമോ
നിൻ വ്യഥ ഒക്കെയും
ആ ദു:ഖം രക്ത വിയർപ്പും
ഓർത്തീടുന്നങ്ങേ ഞാൻ

എൻ ശാന്തി ഞാൻ കാൽവറിയിൽ
നിൻ ക്രൂശിൽ കാണുമ്പോൾ
ഹാ കുഞ്ഞാടെ എൻ യാഗമെ
ഓർത്തീടുന്നങ്ങേ ഞാൻ

നിൻ യാതന നിൻ വേദന
നിൻ സ്നേഹമേഴയ്ക്കായി
എൻ അന്ത്യ ശ്വാസം പോവേളം
ഓർത്തീടും അങ്ങേ ഞാൻ

കൃപയിൻ അത്യന്ത ധനം മൺപാത്രങ്ങളിൽ
കൃപയേറും കർത്താവിലെൻ വിശ്വാസം അതിനാൽ
Post Tagged with


Leave a Reply