Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ
മനം പാടി നിൻ സ്തോത്രം
വീഴും വഴിയിൽ താഴും ചുഴിയിൽ
മിഴിതേടി നിൻ രൂപം
ഇടം വലവും ഇരുൾ പെരുകി
ഇല്ല വേറോരാളെന്നെ
ഒന്നു താങ്ങുവാൻ നാഥാ;- ക്രൂശിൽ…

സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാൻ
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീരു തൂകി ഞാൻ
മുള്ളിൽ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാൻ
എന്നെത്തിരക്കി തേടി വരുവാൻ
പ്രിയനേശു നീ മാത്രം;- ക്രൂശിൽ…

ന്യായം ശ്രവിക്കാൻ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതിലഭിക്കും വേദിയില്ലാതായ്
വിധിയേറ്റു വാങ്ങി ഞാൻ
പിഴ നിരത്തി തോളിൽ ചുമത്താൻ
പ്രിയസ്നേഹിതരും ചേർന്നു
എന്നെ കുരുക്കാൻ തീർത്ത കെണികൾ
പ്രിയനേശു ഭേദിച്ചു;- ക്രൂശിൽ…

ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ എന്‍റെ ഉള്ളം
ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെ
Post Tagged with


Leave a Reply