Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ പ്രാണ

ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ
പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു

ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക
ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ;-

ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ
ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ;-

പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ
ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി;-

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-

പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-

പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-

ശത്രുത്വം വർദ്ധിച്ചാൽ പീഢകൾ കൂടിയാൽ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-

ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു;-

ക്രൂശിന്‍റെ പാതയിലണഞ്ഞീടുവാനായ്
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തിൽ ധ്യാനിക്കും
Post Tagged with


Leave a Reply