Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കുതുഹലം ആഘോഷമേ

കുതൂഹലം ആഘോഷമേ
എൻ യേശുവിൻ സന്നിധാനത്തിൽ
ആനന്ദം ആനന്ദമേ
എൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)

പാപമെല്ലാം പറന്നുപോയ്
ക്രിസ്തുവിൻ രക്തത്തിനാൽ (2)
ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനം
പരിശുദ്ധാത്മാവിനാൽ (2)

ദേവാധിദേവൻ താമസിക്കും നല്ല
ദേവാലയം നമ്മൾ (2)
ആത്മാവാം ദേവൻ അച്ചാരമായി
അതിശയം അതിശയമേ (2)

നല്ലവൻ എൻ യേശു എന്നും കാക്കും ദൈവം
നമുക്കായ് വിജയം തന്നു (2)
ഒരുമയോടുകൂടി ഓശാന പാടി
നാടാകെ കൊടിയേറ്റിടാം (2)

കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടം
യേശു വരുന്നല്ലോ (2)
ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടി
മഹിമയിൽ പ്രവേശിക്കാം(2)

ലഭിച്ചതായ ന്മകളോർത്തുയെൻ
കുതുഹലം കൊണ്ടാട്ടമേ
Post Tagged with


Leave a Reply