Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ലക്ഷ്യമതാണേ എൻ ആശയതാണേ എൻ

ലക്ഷ്യമതാണേ എൻ ആശയതാണേ
എൻ ജീവനാഥനെ ഞാനെന്നു കാണുമോ

ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ
എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ
ദേവദേവനെ എൻ ത്യാഗവീരനെ
എൻ ജീവിതസുഖം നീ മാത്രമാകുന്നു;-

പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം
പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ
നിത്യസൗഭാഗ്യം ലഭ്യമാകുവാൻ
എത്രകാലം ഞാൻ കാത്തിടണമോ;-

പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാം
നിത്യസൗധത്തിൽ നാം എത്തിടുവാനായ്
യുവസോദരങ്ങളെ യുവകേസരികളെ
നാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-

ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ
സീയോൻ പുരിയതോ അധികകാമ്യമേ
എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ
അന്നു തീരുമേ ഈ പാരിൽ ദുരിതം;-

ലോക മോഹങ്ങളെ വിട്ടോടിടാം
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ
Post Tagged with


Leave a Reply