Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമ
ആശതൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻ

സ്വർ മഹിമകളാകവെ വെടി-ഞ്ഞിദ്ധരയതിൽ വന്നു താൻ
സർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ?

ഏകനാൽവന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോ
സ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻ

സ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീ
നീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻ

കാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻ
യേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ!

മാ പാപി എന്നെയും തേടി വന്നതാൽ മേലോക
ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹേ
Post Tagged with


Leave a Reply