Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനമേ തെല്ലും കലങ്ങേണ്ട യേശു

മനമേ തെല്ലും കലങ്ങേണ്ട
യേശു സകലവും അറിയുന്നു
മന്നിൽ വന്നു പ്രാണനെ തന്നോൻ
കരുതികൊള്ളും നിൻ വഴികൾ

കടലലകണ്ട് ഭ്രമിക്കേണ്ട
കാറ്റാലുള്ളം പതറേണ്ട
കടലിൻമീതെ നടന്നവൻ നിന്നെ
കൺമണി പോലെ കാത്തുകൊള്ളും;-

ധീരതയോട് മുന്നേറു
ധീരനാം യേശു മുന്നിലുണ്ട്
സകലവും പ്രതികൂലമായ് വരുന്നേരം
ശാന്തത നൽകും യേശുദേവൻ;

ശതു മുന്നിൽ നിന്നാലും
അഭയം തന്നവനിനിമേലും
രാവും പകലും തുമ്പമകറ്റി
അൻപോടു കാക്കും തൻ മറവിൽ; –

മനമേ ഉണർന്നു സ്തുതിക്ക
മനമെ സ്തുതിക്ക നീ ഉന്നത ദേവനെ
Post Tagged with


Leave a Reply