Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനമേ ഉണർന്നു സ്തുതിക്ക

മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീ
മനമേ ഉണർന്നു സ്തുതിക്ക

രാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ
വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്

ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ്
ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നു

അന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി
തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെ

സകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു
പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെ

അതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും
മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻ

നിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം
സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും

മനമേ വാഴ്ത്തുക നീ
മനമേ തെല്ലും കലങ്ങേണ്ട യേശു
Post Tagged with


Leave a Reply