Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ

മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ

പരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരം
പരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ

മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ

നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ
മന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോ

ദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ
സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ

മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാ
മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽ

അരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോ
തിരുപ്രതിമയാക്കടിമയേ കൃപ നിറഞ്ഞ കർത്താവേ

മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്
മനസ്സേ വ്യാകുലമരുതേ കരുതാൻ
Post Tagged with


Leave a Reply