Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മംഗളം മംഗളം മംഗളമേ

മംഗളം മംഗളംമംഗളമേ
മംഗളം മംഗളംമംഗളമേ
മംഗളം മംഗളംമംഗളമേ

ഇന്നു വിവാഹിതരാം ( …..യ്ക്കും ……നും)
മംഗളം നേരുന്നു ഞങ്ങളീ നൽനേരം
ഭംഗമില്ലാതെ മോദാൽ
ആശിഷം നൽകുക എന്നും യേശുനാഥാ!

ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾ
സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!
സൗഭാഗ്യസമ്പൂർണ്ണരായ്
ആശിഷം നൽകുക എന്നും യേശുനാഥാ!

സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായി
ജീവിതസാഗര വൻ തിരമാലയിൽ
കൈവിടാ കർത്തനവൻ
ആശിഷം നൽകുക എന്നും യേശുനാഥാ!

യേശുവേ നിൻ പാദം : എന്ന രീതി

മംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളമേകണേ സദാ മംഗളമേകണേ പരാ
Post Tagged with


Leave a Reply