Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ് (2)
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
തന്‍റെ നാമ മഹത്വത്തിനായ് (2)

കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽ
ആർപ്പോടു കൊടുക്കും (2)
ആത്മശക്തിയാൽ അടരാടുമ്പോൾ
അവനാൽ നാം ജയമെടുക്കും (2)

നീർത്താടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ (2)
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ
അവൻ നമ്മെ നിറച്ചീടുമേ (2)

ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾ
ലോകരേശുവെ അറിയും (2)
സഭ ഏകമായ് ഒരു ദേഹമായ്
പ്രഭ വീശണം ഇഹത്തിൽ (2)

മാനുഷാ നീയൊരു പൂവല്ലയോ
മണ്ണു മണ്ണോടു ചേരുന്ന നേരം
Post Tagged with


Leave a Reply