Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മാനുഷാ നീയൊരു പൂവല്ലയോ

മനുഷ്യാ നീയൊരു പൂവല്ലയോ
മനുഷ്യാ നീ വെറുമൊരു പൂവല്ലയോ
ഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീ
ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ
സ്വർഗ്ഗത്തിന്‍റെ അവകാശിയോ ?

മാതാവിൻ സ്നേഹം മണ്ണാളം മാത്രം
മാലോകരെല്ലാം മണ്ണോടു ചേരും
കൂട്ടായതെല്ലാം കൂടോടെ പോകും
യേശുവിൻ സ്നേഹം മാറില്ലൊരിക്കലും

ചേലായ മേനി ചേറോടു ചേരും
മന്നന്‍റെ മാളിക മണ്ണായി മാറും
വീറോടെ വന്നവർ വേരോടെ പോകും
യേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലും

സ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ്
ഒരുക്കുന്നു ദൈവം ഏതിൽ നീ പോകും ?
യേശുവിൻ കൂടുള്ള വാസം നേടേണം
യേശുവിൻ പാദത്തിൽ അർപ്പിക്ക് ജീവൻ

മനുഷ്യാ നീ മണ്ണാകുന്നു
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
Post Tagged with


Leave a Reply