Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മനുഷ്യാ നീ മണ്ണാകുന്നു

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനു താപക്കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ

ഫലം നല്കാതുയർന്നു നില്ക്കും
വ്യക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരിതീയിൽ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ് തീരും

ദൈവപുത്രൻ വരും ഊഴിയിൽ
ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൽ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു

ആയിരങ്ങൾ വീണു താഴുന്നു
മർത്യ മാനസങ്ങൾ വെന്തു നീറുന്നു
നിത്യ ജീവൻ നല്കിടും നീർച്ചാൽ
വിട്ടു മരുഭൂവിൽ ജലം തേടുന്നു

മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല
മാനുഷാ നീയൊരു പൂവല്ലയോ
Post Tagged with


Leave a Reply