Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മറക്കുകില്ലാ അവൻ മാറുകില്ലാ

മറക്കുകില്ലാ അവൻ മാറുകില്ലാ
ഒരുനാളുമെന്നെ കൈവിടില്ലാ(2)
പെറ്റമ്മ മറന്നാലും മറക്കാത്തെ ദൈവമേ
നിൻ സ്നേഹമെത്രയോ അവർണ്ണനീയം(2)

പ്രിയനെ നാഥാ നീ മതി എനിക്കെന്നും
നിൻ സ്നേഹം മതി എനിക്കെന്നും
നിൻ കരം മതി എനിക്കെന്നും

ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ
നിൻ കരത്താലെന്നെ താങ്ങിടുക(2)
മായയാം ലോകത്തിൻ മാലിന്യമേൽക്കാതെ
മണവാട്ടിയാമെന്നെ കാത്തിടുക;- പ്രിയനെ…

നീറുന്ന വേദന ഏറിടും ജീവിതെ
നിൻ സ്നേഹം മാത്രം ഞാൻ കണ്ടിട്ടുമേ
നിൻ കരം മാത്രമാണെന്നുടെ ആശ്വാസം
നിൻ തിരു പാദത്തിൽ അണയുവോളം;- പ്രിയനെ…

മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവെ
മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ
Post Tagged with


Leave a Reply