Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ എന്നേശു
മരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാ

തൻകൂശിൽ ഞാനും ഹാ മരിച്ചു നിത്യമാം
ജീവൻ കൈവരിച്ചു തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാ

എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേ
പാടുക സ്തോത്രം എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാ

വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം
ഒടുവിൽ ഞാൻ കൊയ്യും തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാ

പ്രത്യാശയറ്റവരേപ്പോൽ അല്ല നാം
ക്രിസ്തുവിൽ മരിച്ചോർ ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാ

സ്വർലോക കാഹളം ധ്വനിക്കും മരിച്ചോ-
രക്ഷണമുയിർക്കും തൻ തേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ

എൻ ദേഹം മൺമയമെന്നാൽ ഇനിയും
താൻ വരുമന്നാൾ വിളങ്ങും തേജസ്സിൽ നന്നായ് ഹല്ലേലുയ്യാ

മാറാനാഥാ നമ്മുടെ യേശു വേഗം വരും
മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവെ
Post Tagged with


Leave a Reply