Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ

മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്‍റെ അരികിലുണ്ട്

അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു;-

വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-

ഇതാ വേഗം ഞാൻ വാനവിരവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-

പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു;-

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ
Post Tagged with


Leave a Reply