Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നല്ലിടയനാം യേശുരക്ഷകൻ

നല്ലിടയനാം യേശുരക്ഷകൻ
തൻ ജീവൻ നൽകി വീണ്ടെടുത്തെന്നെ
മുട്ടുകൾ സർവ്വവും നാൾതോറുമേ
തീർത്തു പാലനം ചെയ്തീടുന്നു താൻ

യേശു നല്ലിടയൻ എന്നെ നല്ല
മേച്ചിൽ സ്ഥലെ കിടത്തുന്നു സദാ
ശാന്ത വെള്ളങ്ങൾക്കരികിൽ എന്നെ
സന്തതം കൊണ്ടുപോകുന്നു അവൻ

നീതി വഴികളിൽ നടത്തുന്നു
സാദരം എന്നെ എൻ നല്ലിടയൻ
മുൻനടക്കുന്നു താൻ അനുദിനം
എന്നെ പേർ ചൊല്ലി വിളിച്ചീടുന്നു

തൻ ആടുകളെ അറിയുന്നവൻ
നന്നായറിയും തൻ ശബ്ദം അവ
സർവ്വശക്തിയുള്ള തൻ കൈകളിൽ
ക്ഷേമമായിരിക്കും അവ എന്നും

കെട്ടുന്നു മുറിവു രോഗികളെ
മുറ്റും സുഖപ്പെടുത്തീടുന്നു താൻ
മാർവ്വിൽ കുഞ്ഞാടുകളെ ചുമന്നു
സർവ്വനേരവും പാലിച്ചീടുന്നു

ഈ നല്ലിടയാ സംരക്ഷണയിൽ
ഞാൻ എന്‍റെ ലോക വാസം കഴിച്ചു
മൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടും
നിത്യകാലവും തന്‍റെ മടിയിൽ

നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്ന
നല്ലിടയൻ എന്നെ കൈവിടില്ല
Post Tagged with


Leave a Reply