Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നന്ദിയാലെന്നുള്ളം തിങ്ങുകയാൽ

നന്ദിയാലെന്നുള്ളം തിങ്ങുകയാൽ
സ്തോത്രത്തിൻ പല്ലവി പാടിടും ഞാൻ
എണ്ണമില്ലാ തവ നന്മകൾക്കായി
എണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)

ഹല്ലേലുയ്യാ പാടിടും ഞാൻ
യേശുവിന്‍റെ സന്നിധിയിൽ ജീവകാലം
ആരാധിക്കും ഉന്നതനെ
ആത്മാവിലും സത്യത്തിലും നിത്യകാലം

ആവശ്യ ഭാരങ്ങളേരിടുമ്പോൾ
ആർത്തനായുള്ളം കലങ്ങിടുമ്പോൾ
ആവൽ തീർത്താനന്ദമേകിയോൻ താൻ
ആശ്വാസ ദായകൻ യേശു പരൻ (2)

കർത്താവറിയാതെ ഇല്ല ഒന്നും
ജീവിതയാത്രയിൽ ചൊല്ലുവാനായി
നീറിടും ശോധന വേളകളിൽ
നീക്കുപോക്കേകി പുലർത്തിടും താൻ (2)

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്
Post Tagged with


Leave a Reply