Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
ഇന്നയോളമെന്നെ കരുതിയതാൽ
ദോഷിയാമെന്നെ നിൻ വൻ ദയയാൽ
കുറവെന്യേ കാത്തുവല്ലോ(2)

ജീവിതയാത്രയിലനുദിനവും
അതിശയമായെന്നെ നയിച്ചുവല്ലോ(2)
ഒരു നിമിഷവുമീ ധരണിയിലലയാൻ
അടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…

തിരുകൃപയിൽ തണലൊരുക്കിയെന്നെ
നിരന്തരമായ് നീ മറച്ചുവല്ലോ(2)
ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റി
ക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…

നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ നിൻ കൃപയോർ
നന്‍റിയാൽ തുതിപാട് നാം യേസുവേ
Post Tagged with


Leave a Reply