Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നാഥാ എൻ നാഥാ നീ ഇല്ലാതെ

നാഥാ എൻ നാഥാ, നീ ഇല്ലാതെ
ഞാൻ എന്തു ചെയ്യും എന്‍റെ തമ്പുരാനെ
നിൻ തിരു സാന്നിദ്ധ്യം കൂടില്ലാതെ
എന്നെ ഏകനായ് വിട്ടീടല്ലേ

നിന്‍റെ പക്കൽ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയൻ എങ്ങു പോകും(2)
ഞാൻ എന്‍റെ നാഥനെ കാത്തിരിക്കും
തിരു പാദപീഠത്തിൽ അമർന്നിരിക്കും(2)

തിരുമുഖത്തേക്ക് ഞാൻ നോക്കുന്നപ്പാ…
എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ(2)

തമ്പുരാനെ… ഉടയോനേ…
എൻ പിതാവേ… യജമാനനേ…(2)
എന്‍റെ ഏക ആശ്രയം നീ
എന്‍റെ ശൈലം സങ്കേതം നീ (2)

പുതുശക്തിയോടെ ഞാൻ എഴുന്നേൽക്കുവാൻ
നിൻ ആത്മബലം എനിക്കേറെ വേണം(2)

തമ്പുരാനെ… ഉടയോനേ…
എൻ പിതാവേ… യജമാനനേ …(2)
എന്‍റെ ഏക ആശ്രയം നീ
എന്‍റെ ശൈലം സങ്കേതം നീ (2)

നാഥാ എൻ ഉള്ളം നിന്നിലേക്ക്‌ ഉയർത്തിടുന്നു
നാഥാ ചൊരിയണമേ നിൻകൃപ
Post Tagged with


Leave a Reply