Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീ എന്‍റെ രാജൻ വാഴ്ത്തുന്നു

നീ എന്‍റെ രാജൻ വാഴ്ത്തുന്നു
മഹത്വം നിനക്കു കരേറ്റുന്നു
നിൻ മുൾക്കിരീടം ഓർമ്മിക്കാൻ
നടത്തെന്നെ ക്രൂശിങ്കിൽ

നിൻ ഗത്സമനാ ഭാരവും
നീ പോയതായ പാതയും
മഹൽ സ്നേഹം മറക്കാതിരിപ്പാൻ
നടത്തെന്നെ ക്രൂശിങ്കൽ(2)

ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽ
അനന്തമാം പാപത്തെ പോക്കാനായ്
മരണത്തിൻ പങ്കാളിയാകുവാൻ
നടത്തെന്നെ ക്രൂശിങ്കൽ;- നിൻ…

മരണത്തെ ജയിച്ചു ജയവീരൻ
തിരുവചനത്തിനു നിവൃത്തി വന്നു
തുറന്ന കല്ലറയെ ഓർമ്മിക്കാൻ
നടത്തെന്നെ ക്രൂശിങ്കൽ;- നിൻ…

സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽ
നാൾതോറും ക്രൂശ് ചുമക്കാനായ്
ചൊരിക നിൻഅഗ്നി എൻനാവിൻമേൽ
നിൻ ക്രൂശിനെ ഘോഷിക്കാൻ;- നിൻ…

സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻ
നാഥൻ വരവിന്നായുണർന്നീടുവിൻ
Post Tagged with


Leave a Reply