Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയാണപ്പാ എന്നെ കരുതുന്നത്

നീയാണപ്പാ എന്നെ കരുതുന്നത്
നിന്റേത് മാത്രമാണിന്നുമെന്നും(2)

ഈ പാരിലെൻ ജിവിത വഴിയിൽ
കൊടും ആകുലമേറി ഞാനുലയും(2)
നീ മാത്രമാണെന്‍റെ ജീവിത നായകൻ
നിന്റേത് മാത്രമാണിന്നുമെന്നും(2)

കണ്ണീരിൽ കുതിർന്ന് ഞാൻ കേഴും
എന്‍റെ വേദന നിന്നോട് ചൊല്ലും(2)
നീ മാത്രമാണെന്‍റെ ആശ്വാസദായകൻ
നിന്റേത് മാത്രമാണിന്നുമെന്നും(2)

ഏതു രാവിലും പകലിലും പാടാം
നിന്‍റെ കരുണയെ എന്നെന്നുമോർക്കാം(2)
നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാം
നിന്റേത് മാത്രമായ് ജീവിച്ചിടാം(2)

നീയാണെന്നുമെൻ ആശ്രയം എന്‍റെ
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
Post Tagged with


Leave a Reply