Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയാണെന്നുമെൻ ആശ്രയം എന്‍റെ

നീയാണെന്നുമെൻ ആശ്രയം എന്‍റെ ദൈവമേ
എൻ വെളിച്ചവും രക്ഷയും നീയാകയാൽ
ഞാൻ ഒരു നാളും പതറുകില്ല (2)

എൻ അധരങ്ങൾ എപ്പോഴും അങ്ങേ സ്തുതിക്കും
നിൻ അനുഗ്രഹത്താൽ ഞാൻ നിറഞ്ഞിരിക്കും
എൻ ജീവിതേ എന്നും ഞാൻ അങ്ങേ ഉയർത്തും
നിൻ ദയയാൽ ഞാൻ ഒരു നാളും ലജ്ജിക്കയില്ല

എൻ ഉറപ്പുളള പാറയും സങ്കേതവും എന്‍റെ ദൈവമാകുന്നു
എൻ അടിസ്ഥാനമെന്നും യേശു മാത്രം
ഞാൻ ഒരു നാളും തളരുകില്ല(2);- എൻ അധരങ്ങൾ…

എൻ ലംഘനമെല്ലാം ക്ഷമിച്ചവനേ എൻ പാപം വഹിച്ചവനേ
എന്നെ അത്ഭുതമാക്കി മാറ്റിയോനേ
അങ്ങേ പോലെ ആരുമില്ല(2) ;- എൻ അധരങ്ങൾ…

നീയെൻ ആശ നീയെൻ സ്വന്തം
നീയാണപ്പാ എന്നെ കരുതുന്നത്
Post Tagged with


Leave a Reply