Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ
നീയെന്‍റെ അഭയസ്ഥാനം
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ

നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും;-

കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും;-

നീയല്ലാതെ ഒരു നന്മയുമില്ല
നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതി
Post Tagged with


Leave a Reply